ദുബയില്‍ രണ്ടാഴ്ച മുഴുവന്‍ സമയ യാത്രാ വിലക്ക്.

ദുബയില്‍ മുഴുവന്‍ സമയ യാത്ര വിലക്ക് നിലവില്‍ വന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം ദിവസം മുഴുവന്‍ നടത്താന്‍ ദുബയ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കി.

Update: 2020-04-04 17:36 GMT

ദുബയ്: ദുബയില്‍ മുഴുവന്‍ സമയ യാത്ര വിലക്ക് നിലവില്‍ വന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം ദിവസം മുഴുവന്‍ നടത്താന്‍ ദുബയ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കി. ഈ പ്രക്രിയ രണ്ടാഴ്ച വരെ തുടരും. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കുകയില്ല. ഈ സമയങ്ങളില്‍ ആളുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി സൗജന്യമായി കോവിഡ്-19 പരിശോധന നടത്തി രോഗം നിര്‍ണ്ണയിക്കും. അതേ സമയം സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, റസ്റ്റാറണ്ടുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും. ആവശ്യമാണങ്കില്‍ യാത്രാ വിലക്ക് വീണ്ടും നീട്ടും.

ആരോഗ്യ പ്രവര്‍ത്തകര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍, മരുന്ന് നിര്‍മ്മാതാക്കള്‍, വെള്ളം, ഗ്യാസ് തുടങ്ങിയ അത്യാവശ്യ വിതരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മാധ്യമ സ്ഥാപനങ്ങള്‍, വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ വിലക്കില്‍ ഉള്‍പ്പെടില്ല. നേരത്തെ ശുചീകരണ പ്രവര്‍ത്തനം രാത്രി 8 മുതല്‍ രാവിലെ 6 മണി വരെ മാത്രമായിരുന്നു. 

Tags:    

Similar News