ജനത്തിരക്ക്: സ്ഥാപനം ഉല്‍ഘാടന ദിവസം തന്നെ പൂട്ടിച്ചു.
കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ ക്ഷണിച്ച് ഉല്‍ഘാടനം ചെയ്യാന്‍ തീരുമാനിച്ച സര്‍വ്വീസ് സെന്ററിന് പൂട്ട് വീണു
ദുബയ്: കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ ക്ഷണിച്ച് ഉല്‍ഘാടനം ചെയ്യാന്‍ തീരുമാനിച്ച സര്‍വ്വീസ് സെന്ററിന് പൂട്ട് വീണു. ദുബയ് സാമ്പത്തിക വകുപ്പിന്റെ കീഴിലുള്ള കൊമേഴ്‌സ്യല്‍ കോപ്ലിയന്‍സസ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (സിസിസിപി) ആണ് ദുബയ് അല്‍ തവാറില്‍ ആരംഭിക്കുന്ന സ്ഥാപനം ആരംഭ ദിവസം തന്നെ പൂട്ടിച്ചത്. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണവും ഇല്ലാതെയും നിരവധി പേരാണ് ചടങ്ങിനെത്തിയിരുന്നത്. ആളുകളെ കൂട്ടി കോവിഡ്-19 നിബന്ധനകള്‍ പാലിക്കാതെ ആളെ കൂട്ടുന്ന ചടങ്ങുകള്‍ക്ക് ശക്തമായ പിഴ ഈടാക്കുമെന്നും സിസിസിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ 10 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ 581 സ്ഥാപനങ്ങള്‍ എല്ലാ നിബന്ധനകളും പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.