ദുബയിലേക്ക് മടങ്ങുന്നവര്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കഴിയുന്ന വിദേശികളെ തിരിച്ച് കൊണ്ട് വരാനായി യുഎഇ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 2 ലക്ഷത്തിലധികം പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് വിമാനം കയറാന്‍ മാസങ്ങളായി കാത്തിരിക്കുന്നത്. കോവിഡ്-19 വൈറസ് ബാധ തടയുന്നതിനായി തിരിച്ചെത്തുന്നവര്‍ 14 ദിവസം ക്വോറണ്ടെനില്‍ കഴിയേണ്ടി വരും.

Update: 2020-06-12 17:03 GMT

ദുബയ്: വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കഴിയുന്ന വിദേശികളെ തിരിച്ച് കൊണ്ട് വരാനായി യുഎഇ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. 2 ലക്ഷത്തിലധികം പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും യുഎഇയിലേക്ക് വിമാനം കയറാന്‍ മാസങ്ങളായി കാത്തിരിക്കുന്നത്. കോവിഡ്-19 വൈറസ് ബാധ തടയുന്നതിനായി തിരിച്ചെത്തുന്നവര്‍ 14 ദിവസം ക്വോറണ്ടെനില്‍ കഴിയേണ്ടി വരും. സ്വന്തമായി താമസം ഏര്‍പ്പാടാക്കുന്നവര്‍ക്ക് ശുചി മുറിയുള്ള മുറികളില്‍ ഒറ്റക്ക് കഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ദുബയ് ടൂറിസം വകുപ്പ് ഒരുക്കുന്ന ഹോട്ടലുകളില്‍ താമസിക്കണം. ദുബയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കണം. വിമാനത്താവളത്തില്‍ വെച്ച് തന്നെ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ദുബയ് വിമാനത്താവളത്തില്‍ ഇറങ്ങി മറ്റു എമിറേറ്റിലേക്ക് പോകുന്നവര്‍ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം. 14 ദിവസം ഹോട്ടലുകളില്‍ കഴിയുന്നവര്‍ക്ക് 24 ഏത് സമയവും ഡോക്ടറുമായി ബന്ധപ്പെടാന്‍ കഴിയുന്ന ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ വല്ല മാറ്റവും വരികയാണങ്കില്‍ ഹോട്ടല്‍ അധികൃതര്‍ ദുബയ് ഹെല്‍ത്ത് അഥോറിറ്റിയെ (ഡിഎച്ച്എ)അറിയിക്കും. ബന്ധപ്പെട്ടവര്‍ ഉടനെ തന്നെ ഇവര്‍ക്ക് വേണ്ടപ്പെട്ട ചികില്‍സ ലഭ്യമാക്കും. ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ ഒരിക്കലും മുറിക്ക് പുറത്ത് ഇറങ്ങാന്‍ പാടുള്ളതല്ല. സ്വന്തം താമസ സൗകര്യം ഉള്ളവരും മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഡിഎച്ച്എ യുടെ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. ഇവര്‍ ഒരിക്കലും തന്നെ മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ പാടില്ല. ഇങ്ങനെ താമിക്കുന്നവര്‍ക്ക് ദിവസവും 3 നേരം വാതിലിന് മുമ്പില്‍ ഭക്ഷണം ഉറപ്പാക്കണം. 

Tags:    

Similar News