കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
മുപ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം മക്ക ജംഇയത്തുൽ ഖൈരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ജിദ്ദ: കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശി ചക്കൻച്ചോല മുഹമ്മദ് എന്ന ബാവ (56) ഹൃദയാഘാതം മൂലം മരണപ്പട്ടു. മക്കയിലെ സ്വന്തം മുറിയിൽ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് എത്തിയവരാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുപ്പത് വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം മക്ക ജംഇയത്തുൽ ഖൈരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. കറുപ്പത്ത് ജിദ്ദ വെൽഫെയർ കമ്മിറ്റി പ്രസിഡന്റ്, കൊണ്ടോട്ടി സെന്റർ 'ഒരുമ' എക്സിക്യുട്ടീവ് അംഗം എന്ന നിലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. പിതാവ് അഹമ്മദ്, മാതാവ് ഫാത്തിമകുട്ടി ഭാര്യ മൈമൂന മക്കൾ ദിൽഷാദ്, ജുബൈരിയ, ഹാഫിയ. മരുമക്കൾ ബിച്ചു, മുഹമ്മദ് സൽമാൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.