തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളിക്ക് സൗദിയില്‍ ദാരുണാന്ത്യം

Update: 2024-12-01 12:49 GMT

അബഹ: സൗദി അറേബ്യയില്‍ മലയാളി മരണപ്പെട്ടു.തണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ചാണ് സൗദിയില്‍ മലയാളി മരണപ്പെട്ടത്. അബഹ അല്‍ നമാസിലെ അല്‍ താരിഖില്‍ വീട്ടു ജോലി ചെയ്യുന്ന വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയില്‍ അസൈനാര്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം സംഭവിച്ചത്. 14 വര്‍ഷമായി പ്രവാസ ജീവിതം നയിച്ച വ്യക്തിയാണ് അസൈനാര്‍. പിതാവ്: പരേതനായ മോയ്ദീന്‍കുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കള്‍: മുഹ്‌സിന്‍, മൂസിന്‍.


Similar News