അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹിയും കെഎംസിസി മുൻ പ്രസിഡന്റുമായ അബ്ദുൽ കരീം ഹാജി നിര്യാതനായി. അബുദാബിയിൽ വച്ചായിരുന്നു മരണം. 68 വയസായിരുന്നു.
അബുദാബി സുന്നി സെന്റർ ട്രഷറർ, തിരുവത്ര വെൽഫെയർ അസോസിയേഷൻ കോർഡിനേഷൻ കമ്മറ്റി കൺവീനർ, അൽറഹ്‌മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, അബുദാബി തിരുവത്ര മുസ്ലീം വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: സുബൈദ, മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് ജലീൽ, അബ്ദുൽ ഗഫൂർ സഹോദരങ്ങൾ : മൊയ്‌തീൻ കുഞ്ഞി ഹാജി, അബ്ദുൽ റസാഖ്, ബീഫാത്തിമ, ഖദീജ, പരേതയായ നഫീസ.