ജിദ്ദ കോഴിക്കോട് ജംബോ സര്‍വീസ് ആഘോഷമാക്കി പ്രവാസികള്‍
പരിപാടിയില്‍ ആദ്യയാത്രികരും എയര്‍ ഇന്ത്യ പ്രതിനിധികള്‍, ട്രാവല്‍ ആന്റ് ടൂറിസം രംഗത്തുള്ളവര്‍, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
ജിദ്ദ: എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് ജംബോ സര്‍വീസ് ആഘോഷമാക്കി ജിദ്ദ പ്രവാസികള്‍. നീണ്ട ഇടവേളക്ക് ശേഷം ഫെബ്രുവരി 16ന് സര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യ ജംബോ വിമാനത്തിലെ ആദ്യ യാത്രക്കാര്‍ക്ക് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഒരുക്കിയ സ്‌നേഹവിരുന്ന് ആഘോഷമായി മാറി. പരിപാടിയില്‍ ആദ്യയാത്രികരും എയര്‍ ഇന്ത്യ പ്രതിനിധികള്‍, ട്രാവല്‍ ആന്റ് ടൂറിസം രംഗത്തുള്ളവര്‍, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
എയര്‍ ഇന്ത്യ വെസ്‌റ്റേണ്‍ റീജിനല്‍ മാനേജര്‍ പ്രഭുചന്ദ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജെഎന്‍എച്ച് ചെയര്‍മാന്‍ വിപി മുഹമ്മദലി അധ്യക്ഷനായിരുന്നു. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ മുഹമ്മദ് ഫിയാസ്, ജിദ്ദയിലെ വിവിധ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ടിഎംഎ റഊഫ്, കെടിഎ മുനീര്‍, അഹമ്മദ് പാളയാട്ട്, വികെ റഊഫ്, ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, ബേബി നീലാബ്ര, സലിം മുല്ലവീട്ടില്‍, നിസാം മമ്പാട്, മുസാഫിര്‍, മജീദ് നഹ, സലാഹ് കാരാടന്‍, അബൂബക്കര്‍ അരിബ്ര, ഷിബു തിരുവനന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു
ഷുഹൈബ് റയാന്‍ സ്വാഗതവും ഷിയാസ് ഇമ്പാല നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കേക്ക് മുറിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ അഷ്‌റഫ് മൊയ്തീന്‍, മുഹമ്മദ് നവീദ്, അഷ്‌റഫ് പട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.