പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
കൂടുതല്‍ പ്രവാസികള്‍ മടങ്ങുവാന്‍ സാധ്യത ഉള്ളതിനാല്‍ പാക്കേജില്‍ തൊഴില്‍ സംരംഭകള്‍ക്കു ഊന്നല്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
മനാമ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടും ചെറുകിട വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിയും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുഴുവന്‍ പ്രവാസികളുടെയും യാത്ര ചെലവുകളും ക്വാറന്റൈന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷന്‍ പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സ്വന്തമായി ടിക്കറ്റ് എടുത്തു വരുന്നവരുടെ തുക റീ ഇമ്പേഴ്‌സ്‌മെന്റ് ചെയ്യണം എന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനധിവാസത്തിനുള്ള നടപടികള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പാക്കേജ് ആരംഭിക്കണം. പുനരധിവാസ പാക്കേജ് നടപ്പിലാക്കുവാന്‍ കേന്ദ്ര സഹായം തേടണമെന്നും തൊഴില്‍ നഷ്ടപ്പെട്ടു വരുന്ന പ്രവാസികളെ അതിഥികളായി നാട്ടിലേക്ക് സ്വീകരിക്കണം. കൂടുതല്‍ പ്രവാസികള്‍ മടങ്ങുവാന്‍ സാധ്യത ഉള്ളതിനാല്‍ പാക്കേജില്‍ തൊഴില്‍ സംരംഭകള്‍ക്കു ഊന്നല്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
അസോസിയേഷന്‍ പ്രഡിഡന്റ് ബംഗ്ലാവില്‍ ഷെരീഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സജി കലവൂര്‍, ഹാരിസ് വണ്ടാനം, ശ്രീജിത്ത് കൈമള്‍,സുള്‍ഫിക്കര്‍ ആലപ്പുഴ, ജയലാല്‍ ചിങ്ങോലി, ജോയ് ചേര്‍ത്തല, സീന അന്‍വര്‍, അനീഷ് ആലപ്പുഴ, ജോര്‍ജ് അമ്പലപ്പുഴ.മിഥുന്‍ ഹരിപ്പാട്, വിജയലക്ഷ്മി പള്ളിപ്പാട്, പ്രവീണ്‍ മാവേലിക്കര എന്നിവര്‍ സംസാരിച്ചു.