ഖത്തറില്‍ നിയന്ത്രണം കടുപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ വാരാന്ത്യങ്ങളില്‍ എല്ലാ ഷോപ്പുകളും അടക്കാനാണു തീരുമാനം.
ദോഹ: ഖത്തറില്‍ റെസ്റ്റോറന്റുകളും ഫാര്‍മസികളും ഫുഡ് ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള എല്ലാ കടകളും വെള്ളി, ശനി ദിവസങ്ങളില്‍ അടക്കും. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ വാരാന്ത്യങ്ങളില്‍ ഈ രണ്ട് വിഭാഗം ഒഴികെയുള്ള എല്ലാ ഷോപ്പുകളും അടക്കാനാണു തീരുമാനം.
ഭക്ഷ്യോല്‍പ്പന്ന വില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍, റസ്റ്റോറന്റുകളിലെ ഹോം ഡെലിവറികള്‍ എന്നിവയ്ക്കാണ് നിയന്ത്രണത്തില്‍ ഇളവ് ലഭിക്കുക. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. അത്യാവശ്യ സാഹചര്യത്തില്‍ അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മന്ത്രിസഭാ യോഗം ആഹ്വാനം ചെയ്തു.