കൊവിഡ് 19: നിരോധനത്തിനു ശേഷം സൗദിയില്‍ നിന്നും വിമാന സര്‍വീസിനു തുടക്കമായി

Update: 2020-04-21 13:28 GMT

ദമ്മാം: കൊവിഡ് 19 നിരോധനത്തിനു ശേഷം സൗദിയില്‍ നിന്നും ആദ്യത്തെ വിമാന സര്‍വീസിനു തുടക്കമായതായി മക്ക ഗവര്‍ണറേറ്റ് അറയിച്ചു. ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് വിമാനത്താളവത്തില്‍ നിന്നും മനിലയിലേക്കാണ് തൊഴിലാളികളായ വിദേശികളെ കൊണ്ട് പോയത്.

കൊവിഡ് 19 രോഗികളില്ലാത്ത നാട്ടില്‍ പോവാന്‍ ആഗ്രഹിക്കന്ന വിദേശികൾക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും നിബന്ധനകളും നേരത്തെ സാമൂഹ്യ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Similar News