കുവൈത്തിൽ 1233 പൗരൻമാരെ തിരിച്ചെത്തിച്ചു; 42 പേരെ നിർബന്ധിത ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
അഞ്ചു ഘട്ടങ്ങളിലായി നടുക്കുന്ന ഒഴിപ്പിക്കൽ നടപടി മെയ് 7 വരെ നീണ്ടു നിൽക്കും.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് വിദേശത്ത് നിന്നും 11 വിമാനങ്ങളിലായി 1233 പൗരന്മാരെ തിരിച്ചെത്തിച്ചു. ഇവരിൽ 42 പേരെ നിർബന്ധിത ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. 1187 പേർക്ക് വീടുകളിൽ കോറന്റൈൻ ഏർപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇവരിൽ 4 പേരെ മറ്റു ആരോഗ്യ കാരണങ്ങളാലുള്ള ചികിൽസ പൂർത്തിയാക്കാൻ ആശുപത്രികളിലേക്ക് മാറ്റിയതായി സാങ്കേതിക വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾ റഹ്മാൻ അൽ മുത്തൈരി വ്യക്തമാക്കി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന അമ്പതിനായിരം സ്വദേശികളെ ഒഴിപ്പിച്ചു കൊണ്ടു വരുന്നതിന് ഇന്നലെ മുതലാണ് കുവൈത്ത് എയർ വെയ്സ് , അൽ ജസീറ വിമാനങ്ങൾ പുറപ്പെട്ടത്. അഞ്ചു ഘട്ടങ്ങളിലായി നടുക്കുന്ന ഒഴിപ്പിക്കൽ നടപടി മെയ് 7 വരെ നീണ്ടു നിൽക്കും.