ദമ്മാം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സൗദിയിൽ നിയന്ത്രണം ശക്തമാക്കി. ഇതിന്റെ ഭാഗമായി 15 വയസ്സില്‍ കുറഞ്ഞവർക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. സൗദി വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികൾക്ക് രോഗ ബാധ ഏല്‍ക്കാതിരിക്കാനാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.