സൗദിയിൽ 4757 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മരണപ്പെട്ടത് 48 പേർ
ഇതാദ്യമായാണ് ഇത്രയും പേര്‍ ഒറ്റ ദിവസം സൗദിയില്‍ മരണപ്പെടുന്നത്.
ദമ്മാം: സൗദിയില്‍ പുതുതായി 4757 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 145991 ആയി ഉയര്‍ന്നു. 48 പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് മരണപ്പെട്ടത്. ഇതാദ്യമായാണ് ഇത്രയും പേര്‍ ഒറ്റ ദിവസം സൗദിയില്‍ മരണപ്പെടുന്നത്. ഇതോടെ മരണസംഖ്യ 1139 ആയി ഉയര്‍ന്നു.
50937 പേരാണ് ചികിൽസയിലുള്ളത്. ഇതോടെ ചികിൽസയിലുള്ള രോഗികളുടെ എണ്ണം 1877 ആയി ഉയര്‍ന്നു. 2256 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 93915 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച പ്രവിശ്യ തിരിച്ചുള്ള കണക്ക്:
റിയാദ്. 1442, മക്ക 399, ജിദ്ദ 300, ഖതീഫ് 218, മദീന 191, ദമ്മാം. 179, ഹുഫൂഫ് 147, കോബാര്‍ 182, ബുറൈദ 129, മുബറസ് 113, അല്‍ദര്‍ഇയ്യ 102, ഖമീസ് മുശൈത് 100, അബ്ഹാ 99, തായിഫ് 162, ഖര്‍ജ് 129, ഹഫര്‍ ബാതിന്‍ 128, ദഹ്‌റാന്‍ 113 ദര്‍ഇയ്യ 102, ഖമീസ് മുശൈത് 100, അബ്ഹാ 99, തായിഫ് 97, അല്‍ഖര്‍ജ് 91, ഹഫര്‍ ബാതിന്‍ 64, നജറാന്‍ 51, അല്‍മുസാഹ് മിയ്യ 40, തബൂക് 37, ജുബൈല്‍ 35, മഹായീല് അസീര്‍ 33, ഹായില്‍ 30, യാമ്പു 84, മുനൈജ് 26, ശര്‍വ 26, റഅസത്തന്നൂറ 25, റുമാഹ് 23, അല്‍ഊയണൂ 21, അല്‍റസ് 16, ബീഷ് 16, ഉയൂണ്‍ അല്‍ജവാ 13, ബീഷ് 13, ഷര്‍വ 13, യദ്മ 12, അല്‍ബകീന്‍ 11, സ്വഫ് വാ 11, ഹുതീ തമീം 11