ദമ്മാം: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 വ്യാപന കാര്യത്തില്‍ ഏറെ ആശ്വാസകരമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി അഭിപ്രായപ്പെട്ടു.
ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മുന്‍ കരുതലും രാജ്യത്തെ സ്വദേശികളും വിദേശികളും പാലിക്കുന്നതാണ് രോഗികളുടെ എണ്ണം മറ്റു പല രാജ്യങ്ങളെപ്പോലെ ക്രമാതീതമായി വര്‍ധിക്കാതിരിക്കാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. പരമാവധി വീടുകളില്‍ കഴിഞ്ഞുകൂടാനും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു.