കിഴക്കന്‍ പ്രവിശ്യയില്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ ഗവര്‍ണറുടെ നിര്‍ദേശം
കിഴക്കന്‍ പ്രവിശ്യയിലെ ബന്ധപ്പെട്ട കമ്പനികളെല്ലാം സമതിയുമായി സഹകരരിക്കണമെന്ന് നിര്‍ദേശിച്ചു.
ദമ്മാം: കൊവിഡ് 19, പ്രതിരോധത്തിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കി.
ഇതിനായി ദമ്മാമിലും മറ്റിതര സ്ഥലങ്ങളിലും പ്രതേക സമിതിക്കു രൂപം നല്‍കാന്‍ അദ്ദേഹം ഉത്തരവിട്ടു. നഗരസഭ, മാനവ വികസന മന്ത്രാലയം, പോലിസ്, വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളടങ്ങിയ സമിതിയാണ് രൂപീകരിക്കേണ്ടത്.
തൊഴിലാളികളെ ബോധവത്കരിക്കുന്നതോടപ്പം അവരെ മാറ്റുന്നതിനു വേണ്ട സ്‌കൂളുകളും തിരഞ്ഞൈടുക്കാന്‍ സമിതിയോടാവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ ബന്ധപ്പെട്ട കമ്പനികളെല്ലാം സമതിയുമായി സഹകരരിക്കണമെന്ന് നിര്‍ദേശിച്ചു.