കൊവിഡ്: ഒമാൻ 5 -12 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകും
എല്ലാ സ്‌കൂളുകളിലും 5 -11 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് നൂറ് ശതമാനവും നേരിട്ടുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കമ്മിറ്റി തീരുമാനം കൈക്കൊണ്ടു.
മസ്‌കത്ത്: നവംബർ ആദ്യവാരം മുതൽ 5 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനുള്ള തീരുമാനം ഒമാൻ സുപ്രിം കമ്മിറ്റി വ്യാഴാഴ്ച പുറപ്പെടുവിച്ചു.
2021 നവംബർ 1 മുതൽ എല്ലാ സ്‌കൂളുകളിലും 5 -11 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് നൂറ് ശതമാനവും നേരിട്ടുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കമ്മിറ്റി തീരുമാനം കൈക്കൊണ്ടു.
സംരക്ഷണത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിനായി ചില ഗ്രൂപ്പുകൾക്ക് മൂന്നാം ഡോസ് കൊവിഡ് വാക്സിൻ (ബൂസ്റ്റർ ഡോസ്) ഉപയോഗിക്കാനും കമ്മിറ്റി അംഗീകാരം നൽകി. പദ്ധതിക്കും വിശദാംശങ്ങൾക്കും ആരോഗ്യ മന്ത്രാലയം ഉടൻ രൂപം നൽകും.