ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
ജൂലൈ 30 മുതല്‍ ആഗസ്ത് രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
മനാമ: ബഹ്‌റൈനില്‍ ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിവസങ്ങള്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പെരുന്നാള്‍ വാരാന്ത്യ അവധി ദിവസങ്ങളിലായതിനാല്‍ ഇതിന് പകരമായി ആഗസ്ത് മൂന്നിനും നാലിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.