മുന്‍കരുതല്‍ നിയമം ലംഘിച്ചാല്‍ അര ലക്ഷം ദിര്‍ഹം പിഴ
രോഗം ബാധിച്ചതോ ബാധിക്കാന്‍ സാധ്യതയുള്ളവരോ ആയ മാറ്റിപ്പാര്‍ച്ചവര്‍ നിയമം ലംഘിച്ച് പുറത്ത് കടന്നാല്‍ അര ലക്ഷം ദിര്‍ഹമാണ് പിഴ നല്‍കേണ്ടത്.
ദുബൈ: പകര്‍ച്ച വ്യാധിയായ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ യുഎഇ സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്‍കരുതല്‍ നിയമം ലംഘിച്ചാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അറ്റോര്‍ണി ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചു. യുഎഇ മന്ത്രിസഭയാണ് ഈ തീരുമാനം കൈക്കൊണ്ടത്.
രോഗം ബാധിച്ചതോ ബാധിക്കാന്‍ സാധ്യതയുള്ളവരോ ആയ മാറ്റിപ്പാര്‍ച്ചവര്‍ നിയമം ലംഘിച്ച് പുറത്ത് കടന്നാല്‍ അര ലക്ഷം ദിര്‍ഹമാണ് പിഴ നല്‍കേണ്ടത്. ജോലിക്കോ അല്ലെങ്കില്‍ അടിയന്തിരമായി സാധനങ്ങള്‍ വാങ്ങാനോ അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് 2000 ദിര്‍ഹമായിരിക്കും പിഴ. മറ്റു ആളുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാതെയോ മാസ്‌ക്ക് ധരിക്കാതെയോ പുറത്തിറങ്ങിയാല്‍ പിഴ 1000 ആയിരിക്കും. മൂന്നില്‍ കൂടുതല്‍ ആളുകള്‍ കാറില്‍ സഞ്ചരിക്കുകയാണങ്കില്‍ പിഴ ആയിരമായിരിക്കും. കുറ്റം ആവര്‍ത്തിക്കുകയാണങ്കില്‍ പിഴ ഇരട്ടിയായിരിക്കും.