അബൂദബിയില്‍ 5000 വാഹനങ്ങള്‍ക്ക് പിഴ

ഗുണനിലവാരം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതുമായ ടയറുകള്‍ ഉപയോഗിച്ച 5000 വാഹനങ്ങള്‍ക്ക് അബുദബിയില്‍ ഈ വര്‍ഷം പിഴ ചുമത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ മോശം ടയറുകള്‍ ഉപയോഗിക്കുന്നത് കാരണം അപകട സാധ്യത വളരെ കൂടുതലാണ

Update: 2019-07-11 10:37 GMT

അബൂദബി: ഗുണനിലവാരം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതുമായ ടയറുകള്‍ ഉപയോഗിച്ച 5000 വാഹനങ്ങള്‍ക്ക് അബുദബിയില്‍ ഈ വര്‍ഷം പിഴ ചുമത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ മോശം ടയറുകള്‍ ഉപയോഗിക്കുന്നത് കാരണം അപകട സാധ്യത വളരെ കൂടുതലാണ്. കാലാവധി കഴിഞ്ഞ ടയര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം അബുദബിയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാരണം കൊണ്ട് യുഎഇയിലുണ്ടായ 785 വാഹനാപകടങ്ങളിലായി 110 പേര്‍ മരിക്കുകയും 1133 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.  

Tags:    

Similar News