ഇന്ത്യ-സൗദി സെക്ടറിലേക്ക് വിമാന സീറ്റുകള്‍ 78 ശതമാനമാക്കി ഉയര്‍ത്തി. നിരക്ക് കുത്തനെ കുറയും
ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 78 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. ഇതോട് കൂടി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഉംറ പോലെയുള്ള തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും. ഈ ധാരണ നിലവില്‍ വന്നതോടെ ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ ഇന്ത്യന്‍ വിമാനങ്ങളുടെ സര്‍വ്വീസ് വര്‍ദ്ധിപ്പിക്കും.
കബീര്‍ എടവണ്ണ
ദുബയ്: ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 78 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ധാരണയായി. ഇതോട് കൂടി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഉംറ പോലെയുള്ള തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും. ഈ ധാരണ നിലവില്‍ വന്നതോടെ ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ ഇന്ത്യന്‍ വിമാനങ്ങളുടെ സര്‍വ്വീസ് വര്‍ദ്ധിപ്പിക്കും. അതേ സമയം സ്വകാര്യ വല്‍ക്കരണവുമായി മുന്നോട്ട് നീങ്ങുന്ന എയര്‍ ഇന്ത്യ ഈ സെക്ടറിലേക്ക് പുതിയ സര്‍വ്വീസ് ഉടനെ ആരംഭിക്കില്ല. നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചയില്‍ 28,000 വിമാന സീറ്റുകളാണുള്ളത്. ഇത് ഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.ആദ്യ ഘട്ടത്തില്‍ 36,000 സീറ്റുകളായി ഉയര്‍ത്താനും രണ്ടാം ഘട്ടത്തില്‍ 44,000 സീറ്റുകളും അവസാന ഘട്ടത്തില്‍ അര ലക്ഷം സീറ്റുകളാക്കി ഉയര്‍ത്തും. ദമ്മാമിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കിയിരിക്കുന്നത്.. നിലവില്‍ സൗദി അറേബ്യയില്‍ നിന്നും നേരിട്ട് നാട്ടില്‍ എത്താന്‍ കഴിയാതെ യാത്രക്കാര്‍ ദുബയ്, മസ്‌കത്ത്, ഷാര്‍ജ തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയാണ് 30 ശതമാനം പേര്‍ യാത്ര ചെയ്യുന്നത്. സൗദി അറേബ്യയിലേക്ക് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരെ മറ്റൊരു വിമാന കമ്പനികളും എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. അതേ സമയം തങ്ങളുടെ സെക്ടറുകളിലേക്ക് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് യുഎഇയും ഖത്തറും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇന്ത്യ അനൂകൂല നിലപാട് പ്രകടിപ്പിച്ചിട്ടില്ല. കരാര്‍ പ്രകാരം സൗദിയിലെ നാല് വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം സൗദി അറേബ്യയുടെ വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ 8 വിമാനത്താവളങ്ങളിലേക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളിലേക്കും 20,000 സീറ്റുകള്‍ മാത്രമുണ്ടായിരുന്നത് 2016 ഡിസംബറിലാണ് 8000 കൂടുതല്‍ സീറ്റുകള്‍ അവസാനമായി വര്‍ദ്ധിപ്പിച്ചിരുന്നത്.