ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുനല്‍കി സൗദി
വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെദ് കുഷ്‌നറും സൗദി ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രായേല്‍ വാണിജ്യ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
റിയാദ്: യുഎഇയിലേക്കുള്ള ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുനല്‍കി സൗദി അറേബ്യ. വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെദ് കുഷ്‌നറും സൗദി ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇസ്രായേല്‍ വാണിജ്യ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
യുഎഇ, ബഹ്‌റയ്ന്‍, സുദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ വര്‍ഷം ഇസ്രായേലുമായി ഒപ്പുവെച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കരാറിന്റെ ഭാഗമാണ് നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, കുവൈത്ത് അമീര്‍ നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്നിവരെ കുഷ്‌നറും സംഘവും സന്ദര്‍ശിച്ചതായി റിപോര്‍ട്ടുകളുണ്ട്.