ആലപ്പുഴ സ്വദേശി ഉമ്മുല്‍ഖുവൈനില്‍ മരിച്ചു
ആലപ്പുഴ ഓച്ചിറ പ്രയാര്‍ തണ്ടനേത്ത് ഹൗസില്‍ കലേഷ് (42) ഉമ്മുല്‍ഖുവൈനില്‍ മരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഉമ്മുല്‍ഖുവൈന്‍: ആലപ്പുഴ ഓച്ചിറ പ്രയാര്‍ തണ്ടനേത്ത് ഹൗസില്‍ കലേഷ് (42) ഉമ്മുല്‍ഖുവൈനില്‍ മരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഒരു മാസം മുമ്പ് മരിച്ച കലേഷിന്റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനാല്‍ ഉമ്മുല്‍ഖുവൈനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സാമൂഹികപ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളിയുടെ ഇടപെടലിലൂടെയാണ് ബന്ധുക്കളെത്തിയത്. പിതാവ്: വിശ്വംഭരന്, മാതാവ്: സുശീല.