മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
ദക്ഷിണ സൗദിയിലെ ജിസാന്‍ പട്ടണത്തിന് സമീപം ബെയ്ശിലെ മതാലില്‍ മലപ്പുറം മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ മുഹമ്മദ് (53)ആണ് മരിച്ചത്
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ദക്ഷിണ സൗദിയിലെ ജിസാന്‍ പട്ടണത്തിന് സമീപം ബെയ്ശിലെ മതാലില്‍ മലപ്പുറം മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ മുഹമ്മദ് (53)ആണ് മരിച്ചത്. പ്രമേഹവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.
ജിദ്ദയിലും ജിസാനിലുമായി 32 വര്‍ഷം മുഹമ്മദ് ജോലി ചെയ്തു. രണ്ടര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയെത്തിയത്. കുന്നുമ്മല്‍ കുഞ്ഞി ഹസ്സന്‍കല്ലാക്കല്‍ സൈനബ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: അസ്മാബി. മക്കള്‍: ജെസി, ഫെമീന, ജവാദ്, ശഹല്‍. മരുമക്കള്‍: ജാസിം കോണിയത്ത് പരപ്പനങ്ങാടി, സൈഫുദ്ദീന്‍ ഓമച്ചപ്പുഴ.
ബെയ്ഷ് ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇവിടെ സംസ്‌കരിക്കും. അനന്തര നടപടികള്‍ക്കായി ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കമ്യൂണിറ്റി സോഷ്യല്‍ വെല്‍ഫെയര്‍ മെമ്പറുമായ ഹാരിസ് കല്ലായി, ബെയ്ഷ് കെഎംസിസി നേതാക്കളായ ജമാല്‍ കമ്പില്‍, ശമീല്‍ മുഹമ്മദ് വലമ്പൂര്‍, യാസിര്‍ വാല്‍ക്കണ്ടി എന്നവര്‍ രംഗത്തുണ്ട്.