കൊവിഡ് വൈറസിനോടുള്ള സമീപനം വ്യാപനത്തിനു കാരണമായി: ഐവ

Update: 2021-02-21 12:38 GMT

ജിദ്ദ: കൊവിഡ് വൈറസിനോടുള്ള സമീപനം വ്യാപനത്തിനു കാരണമായതായി 'ഐവ' (ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍). സൗദിയില്‍ ഈയിടെ കൊവിഡ് വീണ്ടും വര്‍ധിക്കാനുണ്ടായ സാഹചര്യം നാം അശ്രദ്ധരായത് കൊണ്ടു മാത്രമാണെന്ന് പ്രമുഖ ഇന്റേണിസ്റ്റ് ഡോ. ഷമീര്‍ ചന്ദ്രോത് പറഞ്ഞു. ഐവ സംഘടിപ്പിച്ച 'കൊവിഡിന്റെ രണ്ടാം വരവും വാക്‌സിനെഷന്‍ സംശയ നിവാരണവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനേഷനെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ വെടിയണം. വളരെ സുരക്ഷിതമായ വാക്‌സിനുകളാണ് സൗദിയില്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐവ അധ്യക്ഷന്‍ സലാഹ് കാരാടാന്‍ നിയന്ത്രിച്ചു. നശ്രിഫ് മാഹി, ദിലീപ് താമരക്കുളം സംസാരിച്ചു. ജിദ്ദയിലെ വിവിധ സംഘടനാ പ്രമുഖര്‍ക്കൊപ്പം നാട്ടില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്ത പരിപാടി ജരീര്‍ വേങ്ങര, ലിയാഖത്ത് കോട്ട, നാസര്‍ ചാവക്കാട് തുടങ്ങിയവര്‍ നിയന്ത്രിച്ചു.

Approach to the Covid virus led to the spread: IVA

Tags:    

Similar News