സൗദിയില്‍ കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു
ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.
ദമ്മാം: കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ വട്ടയാല്‍ സ്വദേശി ജോണിയാണ് (52) ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍വച്ച്് മരണപ്പെട്ടത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്. 27 വര്‍ഷമായി ദമ്മാം സ്റാക്കോ കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. കമ്പനിക്ക് കീഴില്‍ 23 വര്‍ഷക്കാലം ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ ഫോട്ടോ കോപ്പി ഓഫിസിന്റെ ചുമതലയുള്ള ജീവനക്കാരനായിരുന്നു.
കഴിഞ്ഞ നാലുവര്‍ഷക്കാലമായി കിങ് ഫഹദ് പെട്രോളിയം ആന്റ് മിനറല്‍ യൂനിവേഴ്സിറ്റിയില്‍ ശുചീകരണ മെയിന്റനന്‍സ് വിഭാഗത്തില്‍ ഫോര്‍മാനായും സേവനമനുഷ്ടിച്ചുവന്നു. ഭാര്യ റെജിമോളും സ്റാക്കോ കമ്പനിക്ക് കീഴില്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ ജോലിചെയ്യുന്നു. പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍ പോവാന്‍ ശ്രമിക്കുന്നതിനിടെ കൊവിഡ് ബാധയെത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ യാത്ര നീട്ടിവയ്ക്കുകയായിരുന്നു. ഡോ.റോഷി, എന്‍ജി. റെഷി എന്നിവരാണ് മക്കള്‍. നിരവധി സുഹൃത്തുക്കളുടെ ഉടമയായ ജോണിയുടെ മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ സൂക്ഷിച്ചിരിക്കുകയാണ്.