പ്രവാസികള്‍ക്ക് എംബസി ക്ഷേമനിധിയില്‍നിന്ന് വിമാന ടിക്കറ്റ്: വിശദാംശങ്ങളുമായി അഭിഭാഷകന്‍ ഫേസ്ബുക്ക് ലൈവില്‍
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇനിയെന്താണ് തങ്ങള്‍ ചെയ്യേണ്ടത്, എങ്ങനെയാണ് ഇതിന് അപേക്ഷിക്കേണ്ടത്, എംബസ്സിയെ എങ്ങിനെ സമീപിക്കും തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം നല്‍കി
കൊച്ചി: നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വിമാന ടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി പ്രയാസം നേരിടുന്ന എല്ലാ പ്രവാസികള്‍ക്കും എംബസി ക്ഷേമനിധിയില്‍ നിന്നും ടിക്കറ്റ് കൊടുക്കണമെന്ന കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരില്‍ ഒരാളും മുന്‍ പ്രവാസിയുമായ അഡ്വ. ആര്‍ മുരളീധരന്‍ ഫേസ്ബുക് ലൈവിലെത്തി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കി. ഈ ലിങ്കില്‍ https://www.facebook.com/murali2925/videos/2891401617612235/?d=n ഇതു സംബന്ധിച്ച വിശദീകരണം ലഭിക്കും.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇനിയെന്താണ് തങ്ങള്‍ ചെയ്യേണ്ടത്, എങ്ങനെയാണ് ഇതിന് അപേക്ഷിക്കേണ്ടത്, എംബസ്സിയെ എങ്ങിനെ സമീപിക്കും തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നല്‍കിയത്.