കുവൈത്തില്‍ വിദേശികള്‍ക്കും ബാങ്ക് വായ്പയില്‍ 6 മാസത്തെ ഇളവ്
നാഷനല്‍ ബാങ്ക് ഓഫ് കുവൈത്ത്, കൊമേര്‍ഷ്യല്‍ ബാങ്ക് ഒാഫ് കുവൈത്ത്, കുവൈത്ത് ഫൈനാന്‍സ് ഹൗസ്, ഗള്‍ഫ് ബാങ്ക്, അല്‍ അഹിലി ബാങ്ക്, വര്‍ബ ബാങ്ക്, ബുര്‍ഗാന്‍ ബേങ്ക് മുതലായ ബാങ്കുകളാണ് വിദേശികളുടെ ബാങ്ക് വായ്പാ തിരിച്ചടവിന് 6 മാസത്തെ സാവകാശം നല്‍കാന്‍ തീരുമാനിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ബാങ്ക് വായ്പാ തിരിച്ചടവിന് 6 മാസത്തെ സാവകാശം നല്‍കാന്‍ വിവിധ ബാങ്കുകള്‍ തീരുമാനിച്ചു. നാഷനല്‍ ബാങ്ക് ഓഫ് കുവൈത്ത്, കൊമേര്‍ഷ്യല്‍ ബാങ്ക് ഒാഫ് കുവൈത്ത്, കുവൈത്ത് ഫൈനാന്‍സ് ഹൗസ്, ഗള്‍ഫ് ബാങ്ക്, അല്‍ അഹിലി ബാങ്ക്, വര്‍ബ ബാങ്ക്, ബുര്‍ഗാന്‍ ബേങ്ക് മുതലായ ബാങ്കുകളാണ് വിദേശികളുടെ ബാങ്ക് വായ്പാ തിരിച്ചടവിന് 6 മാസത്തെ സാവകാശം നല്‍കാന്‍ തീരുമാനിച്ചത്.
രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ സ്വദേശികളുടെ വായ്പാ തിരിച്ചടവിന് 6 മാസത്തെ സമയം അനുവദിച്ചുകൊണ്ട് നേരത്തെ ബാങ്കിങ് യൂനിയന്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, ഈ ഇളവ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ഉപഭോക്താക്കള്‍ എല്ലാവരും തുല്യരാണെന്ന ബാങ്കുകളുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്നും ഇത് നിയമപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.