കുവൈത്തില്‍ തീവ്രപരിചരണവിഭാഗത്തിലുള്ള കൊവിഡ് രോഗികളില്‍ ഏറെയും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത വിദേശികള്‍

Update: 2021-04-20 00:49 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന രോഗികളില്‍ ഏറെയും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്ത വിദേശികളെന്ന് ഉന്നത കൊവിഡ് കമ്മിറ്റി മേധാവി ഡോ. ഖാലിദ് അല്‍ ജാറല്ല പറഞ്ഞു. പുതിയ കേസുകളില്‍ അധികവും ഇന്‍വെസ്റ്റ്‌മെന്റ് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ താമസിക്കുന്ന വിദേശികളാണ്. കുത്തിവെപ്പിന് അനുവദിച്ച സമയക്രമം പാലിക്കുന്നതില്‍ ജാഗ്രതപുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എംഎസ് ആയി അയക്കുന്ന സമയത്തുതന്നെ കുത്തിവയ്പ്പ് കേന്ദ്രത്തിലെത്തണം.

കൂടുതല്‍ പേര്‍ ഒരേസമയം കുത്തിവയ്പ്പ് കേന്ദ്രത്തില്‍ ഒത്തുകൂടാതിരിക്കാന്‍ സമയക്രമം പാലിക്കുന്നത് വഴി കഴിയും. പലരും അപ്പോയ്ന്റ്‌മെന്റ് നല്‍കിയ സമയത്തല്ല കുത്തിവയ്‌പ്പെടുക്കാന്‍ വരുന്നത്. ഇത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും കൊവിഡ് കേസുകള്‍ കാര്യമായി കുറഞ്ഞിട്ടില്ല. സാമൂഹിക അകലം പാലിച്ചും ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

Tags:    

Similar News