സൗദിയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ല

ക്വാറന്റൈന്‍ ബുക്കിങ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Update: 2022-03-06 16:28 GMT

റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ തലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ക്വാറന്റൈന്‍ ബുക്കിങ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഉംറ, സന്ദര്‍ശക വിസയിലെത്തുന്നവര്‍ കൊവിഡ് പാക്കേജ് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. സൗദിയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ഇന്‍ഷൂര്‍ നിര്‍ബന്ധമാണ്. പുതുക്കുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുമ്പോഴും ഇന്‍ഷൂര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News