തൊഴില്‍ നിയമത്തില്‍ ഭേഗഗതി: സൗദിയിലെത്തി 12 മാസം കഴിഞ്ഞാല്‍ മറ്റൊരു തൊഴിലുടമയിലേക്കു മാറാം

Update: 2020-11-13 17:20 GMT

ദമ്മാം: സൗദി അറേബ്യ തൊഴില്‍ നിയമത്തില്‍ വരുത്തിയ പുതിയ ഭേദഗതി പ്രകാരം കരാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ തന്നെ മറ്റൊരു തൊഴിലുടമയിലേക്കു നിലവിലെ തൊഴിലുടമയുടെ അനുമതിയോടെ തൊഴില്‍ മാറ്റം നടത്താമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ നിലവിലുള്ള തൊഴില്‍ ഉടമയുടെ പക്കല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവുന്ന മുറയ്ക്ക് മറ്റൊരു തൊഴിലുടമയിലേക്ക് അനുമതിയില്ലാതെ മാറാന്‍ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും.

    സൗദിയിലെത്തി 12 മാസം പൂര്‍ത്തിയായാലും നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മാറാനാവും. എന്നാല്‍ 90 ദിവസം മുമ്പായി നിലവിലുള്ള തൊഴിലുടമയ്ക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കണം. എന്നാല്‍ പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടില്ലെങ്കിലാണ് ഇത് സാധ്യമാവുകയെന്ന് മന്ത്രാലയം അറിയിച്ചു. തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാവുന്ന മുറക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് റീ എന്‍ട്രിയിലും എക്സിറ്റിലും പോവാന്‍ കഴിയുമെന്ന നിയമം 2021 മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു.

Labour Law amandment: After 12 months in Saudi Arabia, you can switch to another employer

Tags:    

Similar News