ട്രെയ്‌ലറിനു പിന്നില്‍ റിക്കവറി ട്രക്കിടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

റിയാദില്‍നിന്നു 250 കിലോമീറ്റര്‍ അകലെ ലൈലാ അഫ്‌ലാജിലാണ് അപകടം

Update: 2020-01-25 01:24 GMT

റിയാദ്: ട്രെയ്‌ലറിനു പിന്നില്‍ റിക്കവറി ട്രക്കിടിച്ച് മലയാളി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീന്‍ കബീര്‍(53) ആണ് മരിച്ചത്. റിയാദില്‍നിന്നു 250 കിലോമീറ്റര്‍ അകലെ ലൈലാ അഫ്‌ലാജിലാണ് അപകടം. സൈനുദ്ദീന്‍ കബീര്‍ ഓടിച്ച റിക്കവറി ട്രക്ക് ട്രെയ്‌ലറിനു പിന്നില്‍ ഇടിക്കുകയും സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെടുകയുമായിരുന്നു. 16 വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സലീന. മക്കള്‍: നാസിയ, നാജിയ, മുഹമ്മദ് സിനാന്‍. സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.




Tags:    

Similar News