സൗദി: മാര്‍ക്കറ്റിങ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ ധാരണ

വിവിധ മാര്‍ക്കറ്റിങ് ജോലികളില്‍ മികവുറ്റ പരിശീലനം നല്‍കി വിദേശികള്‍ക്ക പകരം സ്വദേശികളെ സ്ഥാപനങ്ങളില്‍ നിയമിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2020-10-26 12:08 GMT

ദമ്മാം: രാജ്യത്തെ സ്വകാര്യ മേഖലയില്‍ മാര്‍ക്കറ്റിങ് ജോലികളില്‍ സ്വദേശികളെ പ്രാപ്തരാക്കുന്നതിനു ആവശ്യമായ പരിശീലനം നല്‍കാന്‍ സ്വദേശി ഡവലപ്‌മെന്റ് ഫണ്ട് ഹദ്ഫും സൗദി മാര്‍ക്കറ്റിങ് അസോസിയേഷനും തമ്മില്‍ ധാരണ. വിവിധ മാര്‍ക്കറ്റിങ് ജോലികളില്‍ മികവുറ്റ പരിശീലനം നല്‍കി വിദേശികള്‍ക്ക പകരം സ്വദേശികളെ സ്ഥാപനങ്ങളില്‍ നിയമിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് സ്പഷലിസ്റ്റ് എന്ന പ്രഫഷന്‍ സ്വദേശി വത്കരിക്കുമെന്ന് നേരത്തെ തൊഴില്‍ സാമൂഹ്യ ക്ഷേമ വികസന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.




Tags:    

Similar News