സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരമാര്‍ഗം തൊഴിലുടമയോടൊപ്പം രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി

വിദേശികള്‍ക്ക് പ്രവേശനാനുമതി ലഭിക്കാന്‍ ബന്ധം തെളിയിക്കുന്ന രേഖ അബ്ഷിര്‍ മുഖേനയോ മറ്റേതെങ്കിലും മാര്‍ഗം മുഖേനയോ ജവാസാതിനു മുന്‍കൂട്ടി സമര്‍പ്പിച്ചിരിക്കണം.

Update: 2020-08-24 11:16 GMT

ദമ്മാം: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരമാര്‍ഗം തൊഴിലുടമയോടൊപ്പം രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതി നല്‍കിയതായി സൗദി ജവാസാത് അറിയിച്ചു. സ്വദേശി സ്ത്രീ പുരുഷന്‍മാര്‍ക്ക് അവരുടെ വിദേശികളായ ഭര്‍ത്താക്കന്‍മാരോടും ഭാര്യമാരോടും മക്കളോടുമൊപ്പം രാജ്യത്ത് കരമാര്‍ഗം പ്രവേശിക്കാവുന്നതാണെന്ന് ജവാസാത് വ്യക്തമാക്കി.

വിദേശികള്‍ക്ക് പ്രവേശനാനുമതി ലഭിക്കാന്‍ ബന്ധം തെളിയിക്കുന്ന രേഖ അബ്ഷിര്‍ മുഖേനയോ മറ്റേതെങ്കിലും മാര്‍ഗം മുഖേനയോ ജവാസാതിനു മുന്‍കൂട്ടി സമര്‍പ്പിച്ചിരിക്കണം. ഖഫ്ജി, അല്‍റുഖൈഈ, ബത്ഹാ, കിങ് ഫഹദ് കോസ്‌വേ തുടങ്ങിയ കവാടങ്ങളിലൂടെയെല്ലാം രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. വിദേശികള്‍ കൊവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News