സൗദിയില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച ആയിരിക്കുമെന്ന് പ്രവചനം

Update: 2021-05-11 08:09 GMT

ജിദ്ദ: സൗദി അറേബ്യയില്‍ ഈദുല്‍ ഫിത്വര്‍ മെയ് 13ന് വ്യാഴാഴ്ചയായിരിക്കുമെന്ന് പ്രവചനം. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുമെന്ന് ജിദ്ദ ആസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ മേധാവി അറിയിച്ചു. 11ന് സൗദിയില്‍ എവിടെയും മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യതയില്ലെന്ന് അസോസിയേഷന്‍ പറയുന്നു. റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ബുധനാഴ്ച ശവ്വാല്‍ പിറ ദൃശ്യമാവുമെന്നാണ് അസോസിയേഷന്‍ കണക്കാക്കുന്നത്.

മെയ് 12 ബുധനാഴ്ച സൗദി അറേബ്യയില്‍ കറുത്തവാവ് കാണാന്‍ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാല്‍, ഈദുല്‍ ഫിത്വര്‍ മെയ് 13 ന് ആയിരിക്കും. ഈ വര്‍ഷം റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്‌സ് അംഗവും റോയല്‍ കോര്‍ട്ടിലെ ഉപദേശകനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മാനിയയും പറഞ്ഞു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം മെയ് 13ന് ഈദുല്‍ ഫിത്വര്‍ ആവുമെന്നാണ് ഇതിനര്‍ഥം.

ഏപ്രില്‍ 13 നാണ് സൗദിയില്‍ റമദാന്‍ ആരംഭിച്ചത്. ചന്ദ്രന്റെ പരമ്പരാഗത ദൃശ്യ കാഴ്ചയേക്കാള്‍ ജ്യോതിശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്‌ലാമിക് കലണ്ടറിന്റെ തിയ്യതി സൗദി ഇത് ആദ്യമായിട്ടായിരിക്കും പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ സൗദിയില്‍ സുപ്രിംകോര്‍ട്ടാണ് പെരുന്നാള്‍ നിശ്ചയിക്കേണ്ടത്.

Tags:    

Similar News