ജിദ്ദ: കൊവിഡ് മഹാമാരിക്ക് ശേഷം നടന്ന സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ (സിഫ്) തിരഞ്ഞെടുപ്പില്‍ ബേബി നീലാമ്പ്രയെ മൂന്നാമതും പ്രസിഡന്റായി തിരഞ്ഞെടുത്തു. നിസാം മമ്പാടാണ് ജനറല്‍ സെക്രട്ടറി. നിസാം പാപ്പറ്റ (ട്രഷറര്‍), സലിം മമ്പാട്, യാസര്‍ അറാഫത്ത്, ഷബീര്‍ അലി ലാവ, സലാം കാളിക്കാവ്, ഷരീഫ് പരപ്പന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ആയൂബ്ബ് മുസ്‌ല്യാരകത്ത്, അന്‍വര്‍ വല്ലാഞ്ചിറ, ഷഫീഖ് പട്ടാമ്പി, വി കെ അബ്ദു, സഹീര്‍ പുത്തന്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
മന്‍സൂര്‍ കെ സി (ട്രഷറി ഓഫിസര്‍), അന്‍വര്‍ കരിപ്പ (ജനറല്‍ ക്യാപ്റ്റന്‍), റഹിം വലിയോറ (വൈസ് ക്യാപ്റ്റന്‍) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍. കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ ചേര്‍ന്ന സിഫിന്റെ 20ാമത് ജനറല്‍ ബോഡി യോഗത്തിലാണ് 202223 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷബീര്‍ അലി ലാവ 2018 വര്‍ഷത്തെ ജനറല്‍ ബോഡി റിപ്പോര്‍ട്ടും, 2019-2020 കാലഘട്ടത്തിലെ പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു.
സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ നാസര്‍ ശാന്തപുരമാണ് അവതരിപ്പിച്ചത്. അബ്ദുല്‍ മജീദ് നഹയും നാസര്‍ ശാന്തപുരവും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള പ്രിസൈഡിങ് ഓഫിസര്‍മാരായിരുന്നു. പുതുതായി നിയോഗിതരായ കമ്മിറ്റി അംഗങ്ങള്‍ക്ക് ഭാവുകങ്ങള്‍ അര്‍പ്പിച്ച് അബ്ദുല്‍ മജീദ് നഹ, നാസര്‍ ശാന്തപുരം, അഷ്ഫര്‍, സലീം(നാണി) ഹാരിസ് കോന്നോല, സിദ്ദീഖ് കത്തിച്ചാല്‍, ഷബീര്‍ അലി ലാവ, അയ്യൂബ് മുസ്‌ല്യാരകത്ത്, സലിം എരഞ്ഞിക്കല്‍, കെ സി മന്‍സൂര്‍, ഷിഹാബ് പറവൂര്‍, ഷരീഫ് പരപ്പന്‍, എ ടി ഹൈദര്‍,ട്രഷറര്‍ നിസാം പാപ്പറ്റ എന്നിവര്‍ സംസാരിച്ചു.