സോഷ്യല്‍ ഫോറം ഇടപെടല്‍; അബൂബക്കര്‍ തിരുത്തിയില്‍ നാട്ടിലേക്ക് മടങ്ങി
ജോലിയില്ലാതെ മദീന ഹറമിലാണ് താമസിച്ചുവന്നിരുന്നത്.
മദീന: മലപ്പുറം പുത്തനത്താണി അനന്താവൂര്‍ സ്വദേശി അബൂബക്കര്‍ മദീന സോഷ്യല്‍ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് നാട്ടിലെത്തി. ഉറൂബ് ഇഖാമയുമായി മൂന്നുവര്‍ഷത്തോളമായി മദീനയില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ നാട്ടില്‍ പോവാന്‍ പല മാര്‍ഗങ്ങള്‍ അന്വേഷിച്ചെങ്കിലും സാധിച്ചില്ല. ജോലിയില്ലാതെ മദീന ഹറമിലാണ് താമസിച്ചുവന്നിരുന്നത്.
ഇദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ മദീന സോഷ്യല്‍ ഫോറം പ്രവത്തകരുടെ ശ്രദ്ധയിലെത്തുകയും വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ് കുന്നുംപുറവും അഷ്‌റഫ് ചൊക്ലിയും അദ്ദേഹത്തിന് നാട്ടിലെത്താനുള്ള രേഖകള്‍ ശരിയാക്കിനല്‍കുകയുമായിരുന്നു. നിറമനസ്സോടെ നാടണഞ്ഞ അബൂബക്കര്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചു. സോഷ്യല്‍ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് വെളിമുക്ക്, ജനറല്‍ സെക്രട്ടറി നിയാസ് അടൂര്‍ വെല്‍ഫയര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ് കുന്നുംപുറം, അഷ്‌റഫ് ചൊക്ലി എന്നിവര്‍ ചേര്‍ന്നാണ് യാത്രയയപ്പ് നല്‍കിയത്.