അമിതാബിന് ആശ്വാസമായി സോഷ്യല്‍ ഫോറം

Update: 2021-08-17 17:45 GMT

മഹായില്‍: മൂന്ന് വര്‍ഷമായി ഇഖാമയും മറ്റു രേഖകളുമില്ലാതെ മജാരിദയില്‍ മലയാളിയുടെ നിയന്ത്രണത്തിലായിരുന്ന സ്വദേശിയുടെ പിസ്സ കടയില്‍ ജോലിചെയ്തുവന്നിരുന്ന ചേലേമ്പ്ര സ്വദേശി അമിതാബ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു.

ജോലി സംബന്ധമായ വിഷയങ്ങളില്‍ ഇടപെട്ടിരുന്ന കടയുടെ നടത്തിപ്പുകാരനായ മലയാളി പാസ്‌പോര്‍ട്ടുമായി കടന്നുകളഞ്ഞെന്ന് പറഞ്ഞ് മജാരിദ സോഷ്യല്‍ ഫോറം പ്രവര്‍ത്തകന്‍ ഷാജഹാന്‍ ചെമ്മാടിനെ സമീപിച്ച അമിതാബിന്, ഐഎസ്എഫ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റിന്റെ സാമൂഹികക്ഷേമ വിഭാഗം വളണ്ടിയറുമായ ഹനീഫ മഞ്ചേശ്വരത്തിന്റെ ഇടപെടലിലൂടെയാണ് ഔട്ട് പാസ് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരിയാക്കി നാടണയാനായത്.

തന്നെ സഹായിച്ച മഹായില്‍ സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗം അസ്ലം മുണ്ടക്കലിനും ഹനീഫ് മഞ്ചേശ്വരത്തിനും മറ്റു പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് കഴിഞ്ഞ ദിവസമാണ് ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ അമിതാബ് നാട്ടിലേക്ക് തിരിച്ചത്.

Tags:    

Similar News