വീഡിയോ ഗെയിം: ഷാര്‍ജയില്‍ 14കാരന്‍ കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

വീഡിയോ ഗെയിമിന് അടിമപ്പെട്ടിരുന്ന പേരക്കുട്ടി നാട്ടില്‍നിന്നു വരുമ്പോള്‍ മാറാനുള്ള വസ്ത്രങ്ങള്‍ പോലും എടുക്കാതെ സ്മാര്‍ട്ട് ഫോണുമായി വന്ന് അര്‍ധ രാത്രിയില്‍ പോലും കളിക്കുകയായിരുന്നുവെന്ന് മുത്തച്ഛന്‍ പറഞ്ഞു.

Update: 2019-03-28 04:38 GMT
പ്രതീകാത്മക ചിത്രം

ഷാര്‍ജ: വീഡിയോ ഗെയിമിന് അടിമപ്പെട്ട 14കാരന്‍ ഷാര്‍ജയില്‍ 15ാം നിലയില്‍നിന്നു ചാടി ജീവനൊടുക്കി. രണ്ട് ദിവസം മുമ്പ് മുത്തച്ഛനോടൊപ്പം ഷാര്‍ജയിലെത്തിയ ഉക്രയിന്‍ സ്വദേശിയാണ് ഷാര്‍ജ മജാസിലുള്ള താമസ കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്. വീഡിയോ ഗെയിമിന് അടിമപ്പെട്ടിരുന്ന പേരക്കുട്ടി നാട്ടില്‍നിന്നു വരുമ്പോള്‍ മാറാനുള്ള വസ്ത്രങ്ങള്‍ പോലും എടുക്കാതെ സ്മാര്‍ട്ട് ഫോണുമായി വന്ന് അര്‍ധ രാത്രിയില്‍ പോലും കളിക്കുകയായിരുന്നുവെന്ന് മുത്തച്ഛന്‍ പറഞ്ഞു. നിങ്ങളുടെ വീട്ടിലെ ആരോ ജനല്‍ ചാടി വീണിട്ടുണ്ടെന്ന് പോലിസ് വന്ന് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ പോലും സംഭവം അറിയുന്നത്. മരണപ്പെട്ട ബാലന്റെ മാതാവ് സൗദിയാണെങ്കിലും വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്.



Tags:    

Similar News