ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ അടുത്തഘട്ടം നീട്ടി. മൂന്നാംഘട്ടം ആഗസ്ത് മാസത്തിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടം ജൂലൈ 30ന് ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരാത്ത സാഹചര്യത്തിലാണ് നിയന്ത്രണം നീട്ടിയത്.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക സാഹചര്യം സാധാരണ നിലയിലാക്കുന്നതും പരിഗണിച്ച് കൊണ്ടുള്ള തീരുമാനമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുകയെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
The Ministry of Public Health announces the continuation of Phase 3 of the Gradual Lifting of COVID-19 Restrictions imposed due to the pandemic pic.twitter.com/SaIOKxOv07
— وزارة الصحة العامة (@MOPHQatar) July 29, 2021
Withdrawal of Covid restrictions in Qatar: Next step extended