കൊവിഡ് ബാധിച്ച് പ്രവാസി മലയാളി റിയാദിൽ മരിച്ചു
കൊവിഡ് ബാധയെ തുടർന്ന് റിയാദിലെ അൽജസീറ ആശുപത്രിയിൽ ചികിൽസയിലായിരുന്നു
റിയാദ്: കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി സ്വദേശിയും റിയാദിലെ കേളി കലാ സാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂനിറ്റ് അംഗവുമായ രാമചന്ദ്രൻ ആചാരി (63) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. 25 വർഷമായി റിയാദിൽ ജോലി ചെയ്യുന്നു.
കൊവിഡ് ബാധയെ തുടർന്ന് റിയാദിലെ അൽജസീറ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: സുനിൽ, ഷിനി. മരുമകൻ: അഭിലാഷ്. മരണാനന്തര നടപടിക്രങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിൽ പൂർത്തിയാക്കുന്നു.