സൗദിയിൽ അഞ്ചര മാസത്തിനിടെ 27800 തൊഴിൽ കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 27800 കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു. തീര്‍പ്പായ കേസുകളില്‍ മുപ്പത് ശതമാനവും മക്ക പ്രവിശ്യയിലാണ്.

Update: 2020-02-13 16:16 GMT

ദമ്മാം: സൗദിയില്‍ തൊഴില്‍ കേസുകള്‍ തീര്‍പ്പു കല്‍പിക്കുന്നതിനുള്ള കാലതാമസം കുറഞ്ഞു വരുന്നതായി റിപോര്‍ട്ടുകൾ. അഞ്ചര മാസത്തിനിടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 27800 കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു. തീര്‍പ്പായ കേസുകളില്‍ മുപ്പത് ശതമാനവും മക്ക പ്രവിശ്യയിലാണ്. തൊട്ടുപിന്നില്‍ കിഴക്കന്‍ പ്രവിശ്യയും മൂന്നാം സ്ഥാനത്ത് റിയാദ് മേഖലയുമാണ്. പരാതി ലഭിച്ച് ശരാശരി 23 ദിവസത്തിനകം കേസുകളില്‍ തീര്‍പ്പാക്കനായതായാണ് റിപോര്‍ട്ടുകള്‍. കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനു നീതി ന്യായ മന്ത്രലയത്തിനു കീഴില്‍ പ്രതേക തൊഴില്‍ കോടതികള്‍ സ്ഥാപിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ ലേബര്‍ ഓഫീസുകളിലുള്ള പ്രതേക സമിതിയാണ് പരിഗണിക്കുക. പരമാവധി ഇവിടെ തീര്‍പ്പുകല്‍പിക്കാന്‍ ശ്രമിക്കും. തൊഴിലാളികള്‍ നല്‍കുന്ന കേസുകളില്‍ തൊഴിലുടമകള്‍ ഹാജരാകാതെ നീട്ടി കൊണ്ടു പോകുന്ന അവസ്ഥയായിരുന്നു. എന്നാല്‍ നിശ്ചിത സിറ്റിംഗുകളില്‍ കാരണമില്ലാതെ ഹാജരാവാതിരുന്നാല്‍ പരാതിക്കാര്‍ക്കു അനുകൂലമായി വിധി നടപ്പാക്കും.

തൊഴില്‍ കേസുകളില്‍ ഓണ്‍ലൈന്‍ മുഖേന പരാതി ബോധിപ്പിക്കുന്ന രീതിക്കു അടുത്തിടെ തുടക്കം കുറിച്ചിരുന്നു. കേസുകളില്‍ തീര്‍പ്പു കല്‍പിക്കുന്നതിനു തൊഴില്‍ കരാര്‍ പ്രാധാന ഘടകമായി പരിഗണിക്കും. അത് കൊണ്ട് തന്നെ തൊഴിലുടമയുമായി തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും അവ സൂക്ഷിക്കുകയും വേണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.

Similar News