കുവൈത്ത്: കണ്ണൂര്‍ കമ്പില്‍ സ്വദേശി പി ടി അബ്ദുല്‍ അസീസ്(59) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. സിറ്റിയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ അമീരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മയ്യിത്ത് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. കെകെഎംഎ സിറ്റി സോണല്‍ പ്രസിഡന്റായിരുന്നു. പന്ന്യങ്കണ്ടി കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ഹിറയിലാണ് താമസം. പുതിയതെരുവിലെ പരേതരായ എ ടി ഇബ്രാഹീം ഹാജി-പി ടി മറിയുമ്മ ദമ്പതികളു മകനാണ്. ഭാര്യ: കെ എം പി ഫാത്തിമ. മക്കള്‍: അഫ്‌സിയ, ഫായിസ, ഫവാസ്, അഫ്‌റ.