മസ്ജിദുല്‍ ഹറാം മേല്‍ നിലകള്‍ അടക്കും
പ്രധാന കവാടമൊഴികെ മറ്റെല്ലാ കവാടങ്ങളും അടക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കിയിരുന്നു
മക്ക:കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിന്‍െ ഭാഗമായി മസ്ജിദുല്‍ ഹറാം തട്ടിന്‍ഭാഗങ്ങള്‍ അടക്കാന്‍ മസ്ജിദുല്‍ ഹറാം മസ്ജിദുന്നബവി കാര്യാലയ മേധാവി ഡോ. ശൈഖ് അബ്ദുല്‍ റഹ് മാന്‍ അല്‍സുദൈസ് നിര്‍ദേശം നല്‍കി.
മസ്ജിദുല്‍ ഹറാം പ്രധാന കവാടമൊഴികെ മറ്റെല്ലാ കവാടങ്ങളും അടക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് മുഴുവന്‍ കാര്‍പറ്റുകള്‍ എടുത്ത് മാറ്റാനും മസ്ജിദുല്‍ മസ്ജിദുന്നബവിയുടെ മുറ്റങ്ങളില്‍ നിസ്‌കാരവും പ്രാര്‍ത്ഥനകളും ഒഴിവാക്കനും നിര്‍ദേശം നല്‍കിയിരുന്നു. അതേ സമയം ഇബ്രാഹിം മഖാമിൻറെ അറ്റകുറ്റ ജോലികള്‍ക്കും തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു.