ഒമാൻ സോഷ്യൽ ഫോറം ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്തി
അർഹരായ 10 പേർക്ക് സൗജന്യമായി ടിക്കറ്റ് നൽകുകയും ചെയ്തു
മസ്‌കറ്റ്: ഒമാനിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി സോഷ്യൽ ഫോറം ഒമാൻ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്തി. യാത്രക്കാർക്ക് ആവശ്യമായ സുരക്ഷകിറ്റ് സൗജന്യമായി നൽകി.
രോഗികൾ, ഗർഭിണികൾ, പ്രായമായവർ ജോലി നഷ്‌ടപ്പെട്ട നാട്ടിലേക്കുമടങ്ങാൻ ആഗ്രഹിക്കുന്നവർ, വിസിറ്റിംഗ് വിസയിൽ വന്ന് മടങ്ങാൻ കഴിയാത്തവർ, ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർഥികൾ എന്നിവർക്ക് ആണ് മുൻഗണന നൽകിയത് . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുമാണ് സോഷ്യൽ ഫോറം ഫ്ലൈറ്റ് ചാർട്ട് ചെയ്തത്. അർഹരായ 10 പേർക്ക് സൗജന്യമായി ടിക്കറ്റ് നൽകുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.