മഴവിൽ ഒമാൻ വനിത വാട്സാപ്പ് കൂട്ടായ്മ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു
ക്ലാസ് മീഡിയ വൺ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷബ്നാ സിയാദ് ഉദ്ഘാടനം നിർവഹിക്കും
മസ്കത്ത്: പ്രവാസി സ്ത്രീ ശക്തിയും സാമൂഹിക മാറ്റവും എന്ന വിഷയത്തിൽ സൂം ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. മഴവിൽ ഒമാൻ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച്ച രാത്രി ശനി 7മണിക്ക് സംഘടിപ്പിക്കുന്ന ക്ലാസ് മീഡിയ വൺ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷബ്നാ സിയാദ് ഉദ്ഘാടനം നിർവഹിക്കും. ലൈവ് യുവർ ലൈഫ് എന്ന വിഷയത്തിൽ മമ്പാട് ദി സ്പ്രിങ് ഇന്റർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപൽ പാത്തുമ്മക്കുട്ടി എൻ വിഷയാവതരണം നടത്തും.
മഴവിൽ ഒമാൻ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഷാനി നിഷാദ് പത്തനംതിട്ട, സബീന നൗഷാദ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.