കുവൈത്ത് സിറ്റി: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 71ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒഎന്‍സിപി കുവൈത്ത് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു ഫ്രാന്‍സിസ്, എക്‌സിക്യൂട്ടീവ് സൂരജ് പോണത്ത്, പ്രാണേഷ് കുമാര്‍, അമിത്കുമാര്‍, നരീന്ദര്‍ കുമാര്‍, ബല്‍വീന്ദര്‍ കുമാര്‍, റിങ്കു രാമേശ്വര്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേതൃത്വം നല്‍കിയ മഹാത്മാവിന്റെ മഹദ്‌വചനങ്ങള്‍ ഇന്നും ഒരോ പൗരന്മാര്‍ക്കും രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരണയും ശക്തിയും നല്‍കുന്നതായി യോഗം പ്രഖ്യാപിച്ചു.