ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതി പത്രം നിര്‍ബന്ധമാക്കുന്നു
അനുമതി പത്രം ലഭിക്കുന്നതിനു കൊവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും
ദമ്മാം: സൗദിയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് അനുമതി പത്രം നിര്‍ബന്ധമാക്കുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ തീര്‍ത്ഥാടകരെ പരിമിതിപ്പെടുത്തുന്നതിനു രോഗം പടരാതിരിക്കാനുമാണ് പുതിയ പരിഷ്‌കാരം.
സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യായി കുറഞ്ഞതിനെ തുടര്‍ന്ന് ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറയിച്ചിരുന്നു. അനുമതി പത്രം ലഭിക്കുന്നതിനു കൊവിഡ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരും. ഇക്കാര്യങ്ങളുടെ വിശദ വിവരം സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഉടന്‍ വ്യക്തമാക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശത്തിനനുസൃതമായി ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹസന്‍ ഷെരീഫ് അറിയിച്ചു.