നിര്‍ധനരായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി വിസാറ്റ് എന്‍ജിനീയറിങ് കോളജ്

Update: 2021-08-01 18:59 GMT

ദമ്മാം: കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കള്‍ക്ക് പഠന ചെലവില്‍ ആശ്വാസവുമായി ഏറണാകുളം എലഞ്ഞിയിലെ വിസാറ്റ് എന്‍ജിനീയറിങ് കോളജ് രംഗത്ത്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ അഞ്ച് ഡിപ്പാര്‍ട്ടുമെന്റുകളിലായി 300 സീറ്റാണ് വിസാറ്റിലുള്ളത്. പ്രവാസ ലോകത്ത് പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളുടെ മികവ് പുലര്‍ത്താനാകുന്ന മക്കള്‍ക്ക് തുടര്‍ പഠനം പ്രയാസകരമാകുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിച്ചതെന്ന് പ്രവാസി വ്യവസായിയും വിസാറ്റ് ചെയര്‍മാനുമായ രാജു കുര്യന്‍ ഖോബാറില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    25 മുതല്‍ 35 ശതമാനം വരെ ഫീസിളവാണ് പദ്ധതിയിലൂടെ നല്‍കുക. കോളജിന്റെ വെബ് സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷകള്‍ നല്‍കാം. അപേക്ഷകരില്‍ നിന്ന് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കാണ് ഫീസിളവ് ലഭിക്കുക. വാര്‍ത്താസമ്മേളനത്തില്‍ വിസാറ്റ് ഉപദേശക സമിതിയംഗം അല്‍ ഹന്‍ഫൂഷ്, മുഹമ്മദ് ജാസിം, സാജിദ് കണ്ണൂര്‍ പങ്കെടുത്തു.

Visat Engineering College offers scholarships to needy expatriate students

Tags:    

Similar News