കര്‍ഫ്യൂ നിയമം ലംഘിച്ച സ്വദേശികള്‍ പിടിയില്‍
കര്‍ഫ്യൂ നിയമം ലംഘിച്ചു കൊണ്ട് പുറത്ത് സഞ്ചരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകുയും ചെയ്തു.
ദമ്മാം: റിയാദില്‍ കര്‍ഫ്യൂ നിയമം ലംഘിച്ചു പുറത്തിറങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറുകയും ചെയ്ത ഏതാനും സ്വദേശികളും സന്ദര്‍ശന വിസയിലുള്ള ഒരു അറബ് വംശജനും പിടിയിലായി. കര്‍ഫ്യൂ നിയമം ലംഘിച്ചു കൊണ്ട് പുറത്ത് സഞ്ചരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകുയും ചെയ്തു.
സൗദിയില്‍ മറ്റൊരു സ്ഥലത്തു ഒരു സ്വദേശി പിടിയിലായി . കര്‍ഫ്യൂ തനിക്കു ഇളവുണ്ടെന്ന് വാദിക്കുകയും ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതുമാണ് പിടിയിലാവാന്‍ കാരണം. രണ്ട് സംഭവങ്ങളും ചൊവ്വാഴ്ച വൈകുന്നേരമാണ് നടന്നത്.