സാഹിത്യോല്‍സവ് 'വിജയഭേരി' സംഘടിപ്പിച്ചു
ടീം ദമാമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച് കൂടുതല്‍ പോയിന്റ് നേടിത്തന്ന സല്‍മാന്‍ മാവൂര്‍, റൈഹാന്‍ എന്നിവര്‍ക്ക് മിശ്കാത്ത് സുന്നിസെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത ഉപഹാരങ്ങള്‍ നല്‍കി.
ദമാം: അല്‍ ഖോബാറില്‍ നടന്ന പതിനൊന്നാമത് ആര്‍എസ്‌സി സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോല്‍സവില്‍ കലാ കിരീടം ചൂടിയ ടീം ദമാമിന്റെ കലാ പ്രതിഭകളെ അനുമോദിക്കുന്നതിന് ദമാമില്‍'വിജയഭേരി' സംഘടിപ്പിച്ചു. ദമാം അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാഹിത്യോല്‍സവ് പ്രതിഭകള്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയ പരിപാടികള്‍ അവതരിപ്പിച്ചു.
ടീം ദമാമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച് കൂടുതല്‍ പോയിന്റ് നേടിത്തന്ന സല്‍മാന്‍ മാവൂര്‍, റൈഹാന്‍ എന്നിവര്‍ക്ക് മിശ്കാത്ത് സുന്നിസെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത ഉപഹാരങ്ങള്‍ നല്‍കി. ആര്‍എസ്‌സി ദമാമിന് ഐസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കുന്ന ആനുമോദന ഷീല്‍ഡും വേദിയില്‍ കൈമാറി.
ആര്‍എസ്‌സി ദമാം സെന്‍ട്രല്‍ ചെയര്‍മാന്‍ ഫൈസല്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. നാഷനല്‍ ചെയര്‍മാന്‍ ശഫീഖ് ജൗഹരി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കൗണ്‍സില്‍ മുന്‍ കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്‌വി, ഗള്‍ഫ് കൗണ്‍സില്‍ രിസാല കണ്‍വീനര്‍ സിറാജ് മാട്ടില്‍ അനുമോദന പ്രഭാഷണം നടത്തി. ഐസിഎഫ് ദമാം സെന്‍ട്രല്‍ പ്രസിഡന്റ് സമദ് മുസ്‌ല്യാര്‍ ആശംസ പ്രസംഗം നടത്തി.
നാഷനല്‍ സാഹിത്യോല്‍സവില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ദഫ് മുട്ട്, ബുര്‍ദ, ഗാനങ്ങള്‍ തുടങ്ങി ഏതാനും ഇനങ്ങളും വേദിയില്‍ അവതരിപ്പിച്ചു. അടുത്ത വര്‍ഷം അല്‍ ഖസീമില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവിലും ടീം ദമാം ചരിത്രമാവര്‍ത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രതിഭകളും സംഘാടകരും പിരിഞ്ഞത്. ആര്‍എസ്‌സി ദമാം സെന്‍ട്രല്‍ കണ്‍വീനര്‍ നിസാര്‍ പൊന്നാനി സ്വാഗതവും കലാലയം കണ്‍വീനര്‍ നവാസ് അരിമ്പ്ര നന്ദിയും പറഞ്ഞു.